Kuwait

പെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്‌

കുവൈത്തിൽ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗം ചേർന്നിരുന്നു.

ഈദുൽ ഫിത്റിന്‍റെ ആദ്യ ദിവസം 2025 മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, ഈദ് ഈദുൽ ഫിത്റിന്‍റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി നൽകാൻ കൗൺസിൽ സെഷനിൽ അംഗീകാരം നൽകി. തുടർന്ന് ഏപ്രിൽ 2 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.