Kerala

ഖാദി തൊഴിലാളികള്‍ക്കായി 2.44 കോടി രൂപ അനുവദിച്ചു

ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഖാദി നൂല്‍നൂല്‍പ്പുകാര്‍ക്കും നെയ്ത്തു കാര്‍ക്കും ഉല്‍പാദക ബോണസും ഉല്‍സവ ബത്തയുമടക്കം വിതരണം ചെയ്യാന്‍ തുക ഉപയോഗിക്കും.

12,500 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ബജറ്റില്‍ 5.60 കോടി രൂപയാണ് വകയിരി ത്തിയിരുന്നത്. നേരത്തെ 3.16 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോള്‍ അനുവദിച്ചത്.

അതേസമയം കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 352.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ക‍ഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌.