Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്വദേശി കണ്ണന്റെ മകന്‍ അമ്പാടി ആണ് മരിച്ചത്. 15 വയസായിരുന്നു. ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം.

അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. കോളജില്‍ പഠിക്കുന്ന സഹോദരി മുറിയില്‍ നോക്കുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് എത്തി പരിശോധന നടത്തി. അമ്പാടിയുടെ ഫോണ്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്.

Latest News