കൊച്ചി: അടിമാലിയിൽ 2 കിലോയിലധികം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. രാജാക്കാട് സ്വദേശി അഭിനന്ദ് എസ് (19) ആണ് അറസ്റ്റിലായത്. അടിമാലി നർക്കോട്ടിക് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വിപി യും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) കെഎം അഷ്റഫ്, ദിലീപ് എൻകെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ് സിഎം, മുഹമ്മദ് ഷാൻ കെഎസ്, ബിബിൻ ജെയിംസ്, സുബിൻ പി. വർഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
ചങ്ങനാശ്ശേരിയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ പിടികൂടി. അസിം ചങ്ങ് മയ് (35 വയസ്) എന്നയാളെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. റെയ്ഡിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ്.പി.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ.സി.ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ദീപക് സോമൻ, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ റോയ് എന്നിവരാണ് പങ്കെടുത്തത്.
കുട്ടനാട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വീട്ടിൽ സൂക്ഷിച്ച 11 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. കാവാലം സ്വദേശി ഷാജി.കെ.ബി (58 വയസ്) എന്നയാളാണ് പിടിയിലായത്. കുട്ടനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ.അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സതീഷ് കുമാർ.എസ്, പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) ശ്രീജിത്ത്.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, അരുൺ.പി.ജി, വനിത സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
content highlight : kanja hunting series