റിയാദ്: സൗദി അറേബ്യയിൽ ബിനാമി ഇടപാടെന്ന് സംശയിക്കുന്ന 77 കേസുകൾ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബിനാമി ഇടപാടുകളെ ചെറുക്കുന്നതിന് 2452 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള ദേശീയ പ്രോഗ്രാം അധികൃതർ വ്യക്തമാക്കി.
നിയമ ലംഘകരാണെന്ന് പരിശോധിച്ച് ഉറപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള അധികാരികൾക്ക് ഇവരെ റഫർ ചെയ്യുകയും ചെയ്തതായി ബിനാമി ഇടപാടുകൾ തടയുന്നതിനുള്ള പ്രോഗ്രാം അധികൃതർ വിശദീകരിച്ചു. സംശയത്തിന്റെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് 77 കേസുകൾ പിടികൂടിയത്.
വാണിജ്യ സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനാണ് പരിശോധനാ സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അധികൃതർ വിശദീകരിച്ചു. ചില്ലറ വിൽപ്പന മേഖലയിൽ പഴം, പച്ചക്കറി കടകൾ, വിലയേറിയ ലോഹങ്ങളുടെയും രത്നക്കല്ലുകളുടെയും കടകൾ, പുരുഷന്മാരുടെ സലൂണുകൾ, ഈത്തപ്പഴങ്ങളുടെ കടകൾ, ബഖാലകൾ, റെസ്റ്റോറന്റുകൾ എന്നിവ ബിനാമി ഇടപാടെന്ന് സംശയിക്കുന്ന കേസിൽ ഉൾപ്പെടുന്നുവെന്നും പ്രോഗ്രാം പറഞ്ഞു.
content highlight : suspected-benami-business-transactions-77-cases-are-under-investigation