Kerala

അട്ടപ്പാടിയിലും അതിരപ്പിള്ളിയിലും ജോലിക്കിടെ കെഎസ്ഇബി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട്/തൃശ്ശൂർ: പാലക്കാട് അട്ടപ്പാടിയിലും തൃശ്ശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

content highlight : two-kseb-workers-killed-in-accidents-at-two-places-while-work

Latest News