തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കല്ലമ്പലം സ്വദേശി വിഥുൻ ലാലാണ് മരിച്ചത്. ആറ്റിങ്ങൽ നിന്നും കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അമിത വേഗത്തിൽ എത്തിയ ബസ് ഇരുചക്രവാഹനത്തെ ഓവർടേക്ക് ചെയ്ത് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗേള്‍സ് ഹൈസ്കൂളിന് സമീപത്തെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതായിരുന്നു വിഥുന്‍ലാല്‍. സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
content highlight : youn-man-died-in-a-road-accident