World

യമനിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ യുഎസ് ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

സൻആ: ഗസ്സ ഉപരോധത്തിനെതിരെ രംഗത്തുവന്ന യമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം നടത്തി അമേരിക്ക. 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യമൻ തലസ്ഥാനമായ സൻആ ഉൾപ്പെടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് അമേരിക്ക വ്യാപക വ്യോമാക്രമണം നടത്തിയത്. പ്രധാനമായും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ആക്രമണത്തിൽ ചുരുങ്ങിയത്​ 13 പേർ മരിച്ചതായും നിരവധി പേർക്ക്​ പരിക്കേറ്റതായും ഹൂതികൾ വ്യക്തമാക്കി.

യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ നിർദേശപ്രകാരമാണ്​ ഹൂതികൾക്കെതിരായ സൈനിക നടപടി. ചെങ്കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം നാലു മാസം മുമ്പ്​ യുഎസ്​ യുദ്ധകപ്പലിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി കൂടിയാണിതെന്ന്​ പെന്‍റഗൺ പറഞ്ഞു. ചെങ്കടലിലെ കപ്പലാക്രമണം ഹൂതികൾ അവസാനിപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാന് നേരെയും ഭീഷണി മുഴക്കി.

അതേസമയം, ഗസ്സ വെടിനിർത്തൽ ചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ തെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സുരക്ഷാ മന്ത്രിസഭയുടെ യോഗം വിളിച്ചു. യുഎസ്​ പശ്​ചിമേഷ്യൻ പ്രതിനിധി സ്​റ്റിവ്​ വിറ്റ്​കോഫ്​ സമർപ്പിച്ച വെടിനിർത്തൽ ദീർഘിപ്പിക്കൽ നിർദേശത്തിൽ ഊന്നി തുടർചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ ഇസ്രായേൽ സംഘത്തിന്​ നെതന്യാഹു നിർദേശം നൽകി.

അതേസമയം, ബ​ന്ദി കൈ​മാ​റ്റ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു അ​മേ​രി​ക്ക​ൻ- ഇ​സ്രാ​യേ​ലി​യെ​യും നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ളും വി​ട്ട​യ​ക്കു​ന്നത് ഗ​സ്സ മു​ന​മ്പി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കി​യാ​ൽ മാ​ത്ര​മെ​ന്ന് ഹ​മാ​സ് വെളിപ്പെടുത്തി. സ​മ്പൂ​ർ​ണ യു​ദ്ധ​വി​രാ​മ​ത്തി​ന്റെ മു​ന്നോ​ടി​യാ​യ​തി​നാ​ൽ 50 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ രണ്ടാംഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ നീ​ണ്ടു​നി​ൽ​ക്ക​രു​തെന്നും സ​ഹാ​യ ട്ര​ക്കു​ക​ൾ​ക്കു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പിൻവലിക്കണമെന്നും ഹമാസ്​ ആവശ്യപ്പെട്ടതായാണ്​ റിപ്പോർട്ട്​. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ 12 ​പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബ​യ്ത് ലാ​ഹി​യ​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് ആ​ക്ര​മ​ണം. ഭക്ഷണവും വെള്ളവുമടക്കം അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച് ഗസ്സ മുനമ്പിന് മേലുള്ള ഇസ്രായേൽ ഉപരോധം തുടരുകയാണ്.