Business

കുരുമുളക് വില സർവകാല റെക്കോർഡിൽ | Price of pepper

സംസ്ഥാനത്തെ കുരുമുളക് ഉല്‍പ്പാദനം ഇത്തവണ 40 ശതമാനം ഇടിഞ്ഞു

കൊച്ചി: വിളവെടുപ്പ് സീസണ്‍ അവസാനിക്കാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ ഒരുങ്ങുകയാണ് കുരുമുളക് വില.

കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതിന് മുന്‍പ് 2012ലാണ് കുരുമുളക് വില ഏറ്റവുമധികം ഉയര്‍ന്നത്. കിലോയ്ക്ക് 720 രൂപയായിരുന്നു അന്നത്തെ വില.

സംസ്ഥാനത്തെ കുരുമുളക് ഉല്‍പ്പാദനം ഇത്തവണ 40 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് വില ഉയരാന്‍ കാരണം. മാര്‍ച്ച് ആദ്യവാരത്തോടെ മുക്കാല്‍ ഭാഗത്തോളം വിളവെടുപ്പും പൂര്‍ത്തിയായി.

Content highlight: price of pepper