ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞിട്ട് ഒരു പതിറ്റാണ്ടിലേറെ ആയി എങ്കിലും ഇരുവരുടെയും വിവാഹ മോചനത്തിന്റെ കാരണം ചികഞ്ഞ് പോയവര്‍ക്ക് അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിരുന്നില്ല. വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില സന്ദര്‍ഭങ്ങളില്‍, വളരെ ബഹുമാനത്തോടെ ദിലീപേട്ടന്‍ എന്ന് വിശേഷിപ്പിച്ച മഞ്ജു വാര്യരും, ഒരിക്കലും തന്റെ സ്വകാര്യ ജീവിത്തത്തെ കുറിച്ച് എവിടെയും സംസാരിച്ചിട്ടില്ല.
ഒരു അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ഇനിയൊരു അവസരം വന്നാല്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ‘ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവാണ്, മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണ് എങ്കില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ഞാനും മഞ്ജുവും തമ്മില്‍ അതിനുള്ള ശത്രുത ഒന്നും ഇല്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ, അപ്പോള്‍ ആലോചിക്കാം’ എന്നായിരുന്നു ദിലീപിന്റെ മറുപടി.
ഇപ്പോഴിതാ നേരത്തെ ഒരു അഭിമുഖത്തില്‍ ദിലീപനൊപ്പം വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ‘കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ദിലീപേട്ടന്‍ പറഞ്ഞു, ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍…’ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും മഞ്ജു വാര്യര്‍ അതില്‍ ഇടപെടുന്നു, ‘വേണ്ട സാരമില്ല, അതേ കുറിച്ച് സംസാരിക്കേണ്ട’ എന്ന് നേര്‍ത്ത ഒരു ചിരിയോടെ പറഞ്ഞു. ഈ മറുപടിയാണ് മഞ്ജുവിന്റെ കരുത്ത്, മഞ്ജുവിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നത് ഇതുകൊണ്ടാണ് എന്നൊക്കെ ആ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വരുന്നത് കാണാം.
content highlight: Manju Warrier