Kerala

മലപ്പുറം സ്വർണ കവർച്ചാ കേസ്; പരാതിക്കാരൻ തന്നെ പ്രതിയായി, 3 പേർ പിടിയിൽ

മലപ്പുറം കാട്ടുങ്ങലിലെ സ്വർണ കവർച്ചാ കേസിൽ 3 പേർ പിടിയിൽ. ജ്വല്ലറിയിലെ ജീവനക്കാരനായ പരാതിക്കാരനും സഹോദരനും തന്നെയാണ് സ്വർണം തട്ടിയെടുത്തത്. സ്വർണം തട്ടിയെടുത്ത വലമ്പൂർ സ്വദേശിയുടെ വീട്ടിൽ നിന്നും മുഴുവൻ സ്വർണവും പൊലിസ് കണ്ടെടുത്തു.

പരാതിക്കാരൻ ശിവേഷ് തന്നെ പ്രതിയായ കേസിൽ സഹോദരൻ ബെൻസു, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയാണ് ബെൻസു. ശിവേഷിന്റെ പദ്ധതിയിലാണ് സ്വർണം തട്ടിയെടുത്തതെന്നും പൊലീസ് കണ്ടെത്തി.

സ്വർണക്കടയിലെ ജീവനക്കാരാനെ ആക്രമിച്ച് 600 ഗ്രാം സ്വർണം കവർന്നുവെന്നായിരുന്നു പരാതി. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പൊലിസിനോട് പറഞ്ഞത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. പരാതിക്കാരനെ ചോദ്യം ചെയ്തതോടെ കഥ പൊളിഞ്ഞു.

സ്വർണം കൊണ്ടുപോയിരുന്ന ജീവനക്കാരൻ ശിവേഷിൻ്റെ സഹോദരനാണ് ബൈക്കിലെത്തി സ്വർണം കൊണ്ടു പോയത്. ശിവേഷ്, സഹോദരൻ ബെൻസു, സുഹൃത്ത് ഷിജു എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് മുഴുവൻ സ്വർണവും കണ്ടെടുത്തു. ബെൻസു ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും ജില്ലാ പൊലിസ് മേധാവി പറഞ്ഞു. മലപ്പുറം കോട്ടപ്പടിയിലെ ക്രൗൺ ജ്വല്ലറിയിലെ സ്വർണമാണ് നഷ്ടമായിരുന്നത്. മഞ്ചേരിയിലെ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ നൽകി മടങ്ങിവരുമ്പോഴായിരുന്നു സംഭവം.

Latest News