കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് വിജിലൻസ് പിടിയിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിന് സസ്പെൻഷൻ. ഐ ഒ സി ആഭ്യന്തര അന്വേഷണവും നടത്തും. ഉപഭോക്താക്കളെ മറ്റ് ഏജൻസിയിലേക്ക് മാറ്റാതിരിക്കാൻ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.
10 ലക്ഷം രൂപയാണ് ഗ്യാസ് ഏജൻസി ഉടമയോട് ആവശ്യപ്പെട്ടത്. ഇതിൽ രണ്ട് ലക്ഷം രൂപ വാങ്ങാൻ ഏജൻ്റിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്.
കൊല്ലം കടയ്ക്കൽ ഗ്യാസ് ഏജൻസി നടത്തുന്ന മനോജ് ആണ് പരാതിക്കാരൻ. മനോജിൻ്റെ കവടിയാറിലെ വീട്ടിൽ എത്തിയാണ് അലക്സ് മാത്യൂ പണം വാങ്ങിയത്. മുൻപും അലക്സ് മാത്യൂ പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്.
പത്ത് ലക്ഷം രൂപയാണ് ഇത്തവണ ആവശ്യപ്പെട്ടത്. തിരുവനനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആണ് പ്രതിയെ വലയിൽ ആക്കിയത്.