Kerala

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിച്ച് അച്ഛൻ; വാട്ടർ‌ ടാങ്കിൽ ഉപേക്ഷിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

രണ്ടുവയസുകാരിയായ സ്വന്തം മകളെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച് പിതാവിന്റെ ക്രൂരത. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അമ്മയ്ക്ക് സമീപം ഉറങ്ങി കിടന്ന കുഞ്ഞിനെ സ്വന്തം പിതാവ് ഉപദ്രവിച്ചത്.

കുട്ടി കണ്ണു തുറന്നതോടെ ഇയാള്‍ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. ശേഷം വീണ്ടും വന്നുകിടന്ന് ഉറങ്ങുകയായിരുന്നു. സംഭവം നടന്ന് അരമണിക്കൂറിന് പിന്നാലെ യുവതി ഉണര്‍ന്നപ്പോള്‍ മകളെ കാണാനില്ലെന്ന് മനസിലായി. ഇതോടെ തെരച്ചില്‍ ആരംഭിച്ചു. പ്രതിയും ഇവര്‍ക്കൊപ്പം കുഞ്ഞിനെ തിരഞ്ഞു.

ഒടുവില്‍ വാട്ടര്‍ടാങ്കിന് സമീപം വസ്ത്രങ്ങള്‍ കണ്ടതോടെ അവിടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയ കുഞ്ഞിന്റെ നില ഗുരുതരമാണ്.

പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭാര്യ പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഇയാള്‍ സത്യം പറയുകയായിരുന്നു. ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

 

Latest News