an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak
വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തൃശ്ശൂർ കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി മിഥുനാണ് മരിച്ചത്. 32 വയസ്സായിരുന്നു.
ധൻബാദ് ആലപ്പി ട്രെയിനിന് അടിയിൽപെട്ടാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് വടക്കാഞ്ചേരി എസ്.ഐ പറഞ്ഞു.
അപകടമരണമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.