Kerala

മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; 10 ദിവസത്തോളം പഴക്കം

നെടുമങ്ങാട് പറയങ്കാവ് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതശരീരത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്ത് കളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നെടുമങ്ങാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

Latest News