Kuwait

കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവാസികളെ തടഞ്ഞ് പണം കവർന്ന സംഭവം ; രണ്ടുപേരെ അറസ്റ്റ് ചെയ്‌ത്‌ തൈമ ഡിറ്റക്റ്റീവ്

നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ ഒരു സുരക്ഷാ ടീം രൂപീകരിച്ചിരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച രണ്ട് അജ്ഞാതരെ തൈമ ഡിറ്റക്റ്റീവുകൾ അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിൽ ഏഷ്യക്കാരെ കൊള്ളയടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രതികളെ പിടികൂടാൻ ഒരു സുരക്ഷാ ടീം രൂപീകരിച്ചിരുന്നു.

പ്രതികൾ വാഹനങ്ങളിൽ പോകുന്ന ഏഷ്യക്കാരെ തടഞ്ഞ് പണം കവർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. പ്രതികളെ തിരിച്ചറിയാൻ ഡിറ്റക്റ്റീവുകൾക്ക് കഴിഞ്ഞെന്നും അവർ കവർച്ചകൾ നടത്തിയതായി സമ്മതിച്ചെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

content highlight : two-people-arrested-in-kuwait-for-stealing-money-from-asians