കോട്ടയം: വൈക്കം വെച്ചൂർ ചേരംകുളങ്ങരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുടവെച്ചൂർ സ്വദേശി സുധീഷ് (30) ആണ് മരിച്ചത്. എതിരെ വന്ന ബൈക്ക് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു. അപകടത്തിൽ സുധീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം – ചേർത്തല ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരിച്ച സുധീഷിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
content highlight : bus-and-bike-accident-kottayam