ദിവസങ്ങൾ കൊണ്ട് ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും ശ്രമിക്കുന്നവരുമാണ് ഏറെയും. എന്നാൽ ഇത് അപകടമാണെന്നുള്ള കാര്യം ആരും ഓർക്കുന്നില്ല. അതിന് പല ഓൺലൈൻ ഡയറ്റ് പ്ലാനുകളും ലഭ്യമാണ്. ഇപ്പോഴിതാ കാര്‍ണിവോര്‍ ഡയറ്റ് പിന്തുടര്‍ന്നതുമൂലം ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടായെന്നും ആശുപത്രിവാസം വേണ്ടിവന്നുമുള്ള വെളിപ്പെടുത്തലുമായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവൻസർ. അമേരിക്കയിലെ ഡാലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈവ് കാതറിനാണ് അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരുദിവസം, രാവിലെ മൂത്രത്തില്‍ രക്തം കലര്‍ന്നിരിക്കുന്നതാണ് കണ്ടതെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പോയെന്നും ഈവ, ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
മാംസം, മുട്ട, മത്സ്യം, പാൽ, പാല്‍ ഉല്‍പന്നങ്ങൾ തുടങ്ങി മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് കാര്‍ണിവോര്‍ ഡയറ്റ്. പ്രഭാതഭക്ഷണമായി രണ്ടോ മൂന്നോ മുട്ടകളും ഉച്ചഭക്ഷണമായി യോഗര്‍ട്ടും അത്താഴത്തിന് ന്യൂയോര്‍ക്ക് സ്ട്രിപ് സ്റ്റീക്കുമായിരുന്നു 23-കാരിയായ ഈവ് കഴിച്ചിരുന്നത്. മുന്‍പൊരിക്കല്‍, പതിവുപരിശോധനയ്ക്കിടെ മൂത്രത്തില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അംശം കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ തനിക്ക് മുന്നറിയിപ്പ് തന്നിരുന്നെന്നും എന്നാല്‍ അത് കാര്യമായെടുത്തിരുന്നില്ലെന്നും ഈവ് കാതറിൻ പറഞ്ഞു.
അമിതമായി പ്രോട്ടീന്‍ ശരീരത്തില്‍ ചെന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്. വേദനസംഹാരി കഴിക്കുകയും ശേഷം വൃക്കയില്‍നിന്ന് കല്ല് നീക്കം ചെയ്യുകയും ചെയ്തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രോട്ടീന്‍ അമിതമായി ശരീരത്തിലെത്തുന്നത് പ്രത്യേകിച്ച് വൃക്കരോഗികള്‍ക്ക് ദോഷകരണമാണ്. മാത്രമല്ല, ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തില്‍ ഫൈബര്‍ വളരെ കുറവായിരിക്കും. ഇത് മലബന്ധം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. റെഡ് മീറ്റില്‍നിന്നുള്ള പൂരിത കൊഴുപ്പ് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിച്ചേക്കാം.
STORY HIGHLIGHT: us-social media influencer carnivore diet