കുട്ടികൾക്ക് ത്തയ്യാറാക്കി നൽകാൻ പറ്റിയ ഒരടിപൊളി ഷേക്ക്. ഏത് ബിസ്കറ്റ് കൊണ്ടും ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി ഷെയ്ക്ക് രുചി പരിചയപെട്ടാലോ. നിമിഷ നേരം കൊണ്ട് തയ്യാറാകാം ഈ ബിസ്ക്കറ്റ് ഷെയ്ക്ക്.
ചേരുവകൾ
- ബിസ്കറ്റ്-1 പാക്കറ്റ്
- തണുത്ത പാൽ -3 കപ്പ്
- വാനില എസൻസ്-1ടീസ്പൂൺ
- കൊക്കോ പൗഡർ-1 ടേബിൾ സ്പൂൺ
- പഴം-1
- പഞ്ചസാര-1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ബിസ്കറ്റ് പൊടിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്കു പൊടിച്ച ബിസ്കറ്റ്, വാനില എസൻസ്, കൊക്കോ പൗഡർ, പഴം, പഞ്ചസാര തുടങ്ങിയ എല്ലാ ചേരുവകളും ഇട്ടു കുറച്ചു പാൽ ഒഴിച്ചു ആദ്യം അടിച്ചെടുക്കുക. ശേഷം ബാക്കി പാലും കൂടി ഒഴിച്ചു അടിച്ചു എടുക്കുക.
STORY HIGHLIGHT: biscuit shake