Kerala

സമരം 36–ാം ദിവസത്തിലേക്ക്; ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്

തിരുവനന്തപുരം: രാപകൽ സമരം 36–ാം ദിവസത്തിലേക്കു കടക്കുന്ന ഇന്ന് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ഉപരോധം. എൻഎച്ച്എം ഇന്നു പ്രഖ്യാപിച്ചിട്ടുള്ള പരിശീലന പരിപാടി ബഹിഷ്കരിച്ച് വിവിധ ജില്ലകളിൽനിന്നുള്ളവർ ഉപരോധസമരത്തിൽ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഫെബ്രുവരി 10 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപകൽ സമരം ആരംഭിച്ചത്.