കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോളേജിൻ്റെ ആഭ്യന്തര അന്വേഷണവും ഉടൻ ആരംഭിക്കും. വിദ്യാർഥികളിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും. മൂന്നു വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തിരുന്നു.