മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുളക്കോടി മോഹനൻ പിള്ള (55) ആണു പിടിയിലായത്. തൊടുപുഴയിൽ നിന്നു വാഴക്കുളത്തേക്കു വരികയായിരുന്ന ബസിൽ യാത്ര ചെയ്ത യുവതിയെയാണ് ഉപദ്രവിച്ചത്. ശനിയാഴ്ച രാത്രിയാണു സംഭവം. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.