Kerala

ഓയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു വയസ്സുകാരന് ഗുരുതര പരുക്ക്

ഓയൂർ: തെരുവുനായ ആക്രമണത്തിൽ രണ്ടു വയസ്സുകാരന് ഗുരുതര പരുക്ക്. മുഖത്ത് പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്. ആദമിന്റെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് വീട്ടിൽ കഴിഞ്ഞദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിസരവാസികൾ എത്തിയാണ് നായയെ തുരത്തിയത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരുക്കുണ്ട്. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് ശസ്ത്രക്രിയ നടത്തി.