കരൾ വരട്ടിയത് ഇഷ്ടമാണോ? കിടിലൻ സ്വാദിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കരൾ വരട്ടിയതിന്റെ റെസിപ്പി നോക്കിയാലോ? നല്ല കുരുമുളകിട്ട വരട്ടിയെടുത്ത കരൾ.
ആവശ്യമായ ചേരുവകൾ
- 1)കരൾ – 500 ഗ്രാം
- 2)ഇഞ്ചി വെളുത്തുള്ളി അരച്ചത് – 4 ടീ സ്പൂൺ
- സവാള – 2 നീളത്തിൽ അരിഞ്ഞത്
- 3) മഞ്ഞൾപൊടി -1/2 ടീ സ്പൂൺ
- മല്ലിപൊടി-3 ടീ സ്പൂൺ
- കുരുമുളക് പൊടി/ചതച്ചത് – 3 ടീ സ്പൂൺ
- ഗരം മസാല – 1 ടീ സ്പൂൺ
- 4) പച്ചമുളക്/വേപ്പില/ഉപ്പ്/എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി അരച്ചതും സവാളയും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് പൊടികൾ ഇട്ടു നന്നായി മൂത്തു വരുമ്പോൾ കരളും അല്പം വെള്ളവും ഉപ്പും ചേർത്തു അടച്ചുവെച്ച് വേവിച്ചെടുക്കുക. വെള്ളം വറ്റി വന്നാൽ പച്ചമുളകും വേപ്പിലയും ചേർത്തു നന്നായി ഇളക്കി ട്രൈ ആയി വരുമ്പോൾ മാറ്റി വെയ്ക്കാം.