വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ ഹാപ്പി ആകുന്നവരാണ് മിക്കവരും. ഇന്ന് നമുക്ക് ഒരടിപൊളി നെയ്യപ്പം ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ശർക്കര പാവ് കാച്ചിയതിൽ പാലൊഴിച്ച് അരിപ്പൊടി ചേർത്ത് നന്നായിളക്കി ദോശമാവിന്റെ അയവിൽ വെയ്ക്കുക. 4 മുതൽ 8 വരെയുള്ള സാധനങ്ങളും ഇതിൽ കൂട്ടിചേർത്ത് 2 മണിക്കൂറോളം അടച്ചു വെയ്ക്കുക. ഇടത്തരം തീയിൽ നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ കൂട്ട് ഇളക്കി ഒരു തവി മാവ് ഒഴിക്കുക. നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോൾ അപ്പം തിരിച്ചിടണം. ചുവന്ന നിറമാകുമ്പോൾ കോരിയെടുത്ത് എണ്ണ പോകാൻ വെയ്ക്കാം.