അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കഞ്ചാവ് കണ്ടെത്തി. മാറനല്ലൂർ കൊറ്റംപള്ളിയിൽ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു അപകടം. വീടിന്റെ മതിൽ ഇടിച്ചുതകർത്ത കാർ തലകീഴായി മറിയുകയായിരുന്നു. സൈനികനായ ഹിറോഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്.
ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായാണ് വിവരം. ഹിറോഷിനൊപ്പം മറ്റൊരാളും വാഹനത്തിലുണ്ടായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിലും പിൻ സീറ്റിലും കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.
ലീവെടുത്ത് നാട്ടിലെത്തിയതായിരുന്നു ഹിറോഷ്. പൊലീസ് സ്റ്റേഷനിലും അക്രമാസക്തനായ ഇയാൾ സ്റ്റേഷനിലെ വാതിലിന്റെ അലുമിനിയം ഷീറ്റ് ചവിട്ടിപ്പൊളിച്ചു. അമിത വേഗത്തിലായിരുന്നു കാറെന്നും വലിയ ശബ്ദത്തിലൂടെയായിരുന്നു കാർ പാഞ്ഞതെന്നും പരിസരവാസികൾ ആരോപിക്കുന്നു.