എന്നും തയ്യാറാക്കുന്ന ഉന്നക്കായ റെസിപ്പിയിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു ഉന്നക്കായ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന കിടിലൻ ബീഫ് ഉന്നക്കായ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് – 100 ഗ്രാം
- മുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- കറുത്തു പഴുത്ത ഏത്തപ്പഴം – നാല്
- എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി അര മണിക്കൂര്‍ വച്ച ശേഷം മിന്‍സ് ചെയ്തു വയ്ക്കണം. പഴം പുഴുങ്ങി നന്നായി ഉടച്ചു വയ്ക്കണം. പാനില്‍ അല്‍പം എണ്ണ ചൂടാക്കി ബീഫ് ചേര്‍ത്തു നന്നായി വഴറ്റി വേവിച്ചു ഫ്രൈ ചെയ്തു വയ്ക്കണം. പഴം ഉടച്ചത് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും കൈയില്‍ വച്ചു പരത്തി അതിനുള്ളില്‍ ബീഫ് ഫ്രൈ ചെയ്തതു നിറച്ച് ഉന്നക്കായയുടെ ആകൃതിയിലാക്കണം. ഇതു ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.