എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മത്തി അച്ചാർ റെസിപ്പി നോക്കിയാലോ? ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാവുന്ന രുചികരമായ മതി അച്ചാർ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ആദ്യമായി കഴുകിവെച്ചിരിക്കുന്ന മത്തി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനിയിത് അരമണിക്കൂർ സെറ്റാകാൻ വെക്കണം. അടുത്തതായി മീൻ വറുത്തെടുക്കാൻ ഒരു ഫ്രൈയിങ് പാനെടുക്കണം. ശേഷം പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം മത്തി പൊരിച്ചെടുക്കുക. ഇനി പൊരിച്ചെടുത്ത എണ്ണയിലേക്ക് കടുക് ഉലുവ എന്നിവ ചേർത്ത് വറുത്തെടുക്കണം. ശേഷം. പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കാം.ഇനി ഈ കൂട്ടൂം അരമണിക്കൂർ നേരത്തേക്ക് മാറ്റിവെക്കണം.
ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകു പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ പച്ചമണം പോകുന്നതു വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് വിനാഗിരിയും കുറച്ച് ചൂടു വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ഇനി ഇതിലേക്ക് പൊരിച്ചെടുത്ത മത്തി ഇട്ടു യോജിപ്പിക്കാം. തുടർന്ന് ഉപ്പും പഞ്ചസാരയും ചേർത്ത് യോജിപ്പിച്ചെടുക്കാം. ഇത് ചെറുതീയിൽ ഒരു അഞ്ച് മിനിറ്റ നേരത്തേക്ക് പാകം ചെയ്യാം.