നല്ല ക്രിസ്പി പൂരി ഉണ്ടാക്കിയാലോ? ഇതിലേക്ക് കറികൾ ഒന്നും വേണ്ട, ഡിന്നറിന് തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ പൂരി റെസിപ്പി.
ആവശ്യമായ ചേരുവകള്‍
- ഗോതമ്പ് മാവ് 1 1/2 കപ്പ്
- റവ 1 1/2 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
- ചുവന്ന മുളകുപൊടി 1 ടീസ്പൂണ്‍
- മല്ലിപ്പൊടി 1 ടീസ്പൂണ്‍
- മസാലപ്പൊടി 1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടി, റവ, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ വെള്ളമൊഴിച്ച് കുഴയ്ക്കുക. കുഴച്ച മാവ് ചെറിയ ഉരുളകളാക്കി മാറ്റുക. ഓരോ മാവും വട്ടത്തില്‍ പരത്തി എടുക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ പരത്തിയ ഓരോ പൂരിയും എണ്ണയിലിട്ട് ചുട്ടെടുക്കുക.