ഇഫ്താർ സ്പെഷ്യലായി ഒരു കിടിലൻ ഇറച്ചിപ്പത്തിരി തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
മാവ് ഉണ്ടാക്കാനാവശ്യമായ ചേരുവകൾ
മസാല ഉണ്ടാക്കാനാവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മൈദ, ആട്ട, റവ, ഉപ്പ്, വെള്ളം, നെയ്യ് എന്നിവ ചേർത്ത് കുഴച്ച് മാവ് റെഡിയാക്കി വെക്കാം. ഇത് ഒരു 20 മിനിറ്റ് സെറ്റാകാൻ വെക്കണം.ഇനി ഒരു പാനെടുത്ത് സവാള, വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, പച്ചമുളക്, മല്ലിയില. കറിവേപ്പില, മഞ്ഞള്‍പ്പൊടി, പെരുഞ്ചീരകം പൊടിച്ചത് എന്നിവ വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ചിക്കൻ ചേര്‍ത്ത് പതിനഞ്ച് മിനിറ്റോളം ചെറുതീയില്‍ അടച്ച് വേവിക്കണം. വെന്തുകഴിഞ്ഞാല്‍ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
ഇനി ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ചപ്പാത്തി പരുവത്തില്‍ പരത്തിയെടുക്കുക. ഒരു പൂരിയുടെ നടുവിലായി രണ്ട് ടേബിൾ സ്പൂൺ ചിക്കൻ വയ്ക്കുക. ശേഷം മറ്റൊരു പൂരി കൊണ്ട് അത് മൂടിയതിനുശേഷം ഒരു പാത്രത്തിന് അടപ്പ് വെച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിൻറെ അറ്റം വിരലുകൊണ്ട് മടക്കുക. പത്തിരികൾ ഓരോന്നും ചെറു ചൂടുള്ള എണ്ണയിൽ വറുത്തു കോരിയെടുക്കണം.
അടുത്തതായി ഒരു കുഞ്ഞു പാത്രമെടുത്ത് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം കാൽ സ്പൂൺ ഏലക്ക പൊടിയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കണം. ഇതിലേക്ക് വറത്തെടുത്തുവെച്ച പത്തിരികള്‍ മുക്കിയെടുത്ത് ഒരു ദോശക്കല്ലിൽ ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് അതിനുശേഷം രണ്ട് വശവും ചൂടാക്കി എടുക്കുക. ഇതോടെ നല്ല ക്രിസ്പ്പി ഇറച്ചി പത്തിരി റെഡി.