ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. പൊലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അണ്ണാമലൈ കൂടാതെ, തമിഴിസൈ സൗന്ദരരാജന്‍ അടക്കമുള്ള ബിജെപി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ പ്രധാനപ്പെട്ട നേതാക്കള്‍ ഒക്കെ രാവിലെ മുതല്‍ വീട്ടുതടങ്കലില്‍ ആണെന്ന് ബിജെപി ആരോപിച്ചു.