Recipe

സൺസ്‌ക്രീൻ ഉപയോഗിക്കേണ്ട ആവശ്യകത മനസ്സിലാക്കണം

സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണെങ്കിലും, അതിന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് ഹാനികരമാണ്. ചർമ്മ കാൻസർ, അകാല വാർദ്ധക്യം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം. അതുകൊണ്ട് സൺസ്ക്രീൻ ഉപയോഗം അനിവാര്യമാണ്. സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിൽ പതിക്കുമ്പോൾ ചർമ്മം കരിയാൻ, ചുളിവുകൾ വരാൻ, അലർജി തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.

വിറ്റാമിൻ ഡി

സൺസ്ക്രീൻ ഉപയോഗം വിറ്റാമിൻ ഡി ലഭ്യതയെ കുറയ്ക്കുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. സൺസ്ക്രീൻ ചർമ്മത്തിലെ വിറ്റാമിൻ ഡി ഉൽപാദനത്തെ പൂർണ്ണമായും തടയുന്നില്ല. സൺസ്ക്രീൻ ഉപയോഗിക്കുമ്പോഴും ചെറിയ അളവിൽ വിറ്റാമിൻ ഡി ഉൽപാദനം നടക്കുന്നുണ്ട്. കൂടാതെ, ഭക്ഷണത്തിലൂടെയും മറ്റും വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കുന്നുമുണ്ട്.

ദോഷങ്ങൾ

സൺസ്ക്രീൻ ഉപയോഗിക്കാതിരിക്കുന്നത് ചർമ്മ കാൻസർ, പ്രായമാകൽ എന്നീ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും. അതേസമയം, വിറ്റാമിൻ ഡിയുടെ കുറവ് എല്ല് ദുർബലത, രോഗപ്രതിരോധശേഷി കുറയൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

ഭക്ഷണം

സൺസ്ക്രീൻ ഉപയോഗവും വിറ്റാമിൻ ഡി ലഭ്യതയും തമ്മിൽ ഒരു സന്തുലനം കൈവരിക്കേണ്ടത് അത്യാവശ്യമാണ്. സൺസ്ക്രീൻ ഉപയോഗിക്കുന്നതിനൊപ്പം ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ വിറ്റാമിൻ ഡി ലഭിക്കുന്നത് ഉറപ്പാക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ ഡി പരിശോധന നടത്തുന്നതും നല്ലതാണ്.

എന്തൊക്കെ ശ്രദ്ധിക്കണം.?

സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ എസ്‌പിഎഫ് (Sun Protection Factor) നെ കണക്കിലെടുക്കുക. കുറഞ്ഞത് എസ്‌പിഎഫ് 30 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. സൺസ്ക്രീൻ പുറത്തു പോകുന്നതിന് 20 മിനിറ്റ് മുമ്പ് പുരട്ടണം. സൺസ്ക്രീൻ ഉപയോഗം ചർമ്മത്തെ സൂര്യന്റെ ഹാനികരമായ രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിന് അത്യാവശ്യമാണ്. അതിനാൽ, സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.