Kerala

മത്സ്യതൊഴിലാളികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും, കടൽ മണൽ ഖനനം അനുവദിക്കില്ലെന്ന് കെസി വേണുഗോപാല്‍

സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്

ദില്ലി: മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ കേരളത്തില്‍ കടല്‍ മണല്‍ ഖനനം അനുവദിക്കില്ലെന്ന നിലപാട് ലോക്സഭയില്‍ ആവര്‍ത്തിച്ച് കെ സി വേണുഗോപാല്‍ എം പി. കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്ക്കേണ്ടതിന്റെ പാരിസ്ഥിതിക ആവശ്യകതയും പ്രത്യാഘാതങ്ങളും വിവരിച്ച് സഭയില്‍ ചോദ്യോത്തര വേളയിലാണ് കെ സി വേണുഗോപാല്‍ വിഷയം ഉന്നയിച്ചത്. ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട 2022 ലെ നിയമത്തിൽ പാരിസ്ഥിതിക സന്തുലനത്തെ തകർക്കുന്ന നടപടികൾ തടയാൻ വ്യവസ്ഥകളുണ്ടെന്നും, കടൽ മണൽ ഖനന വിഷയത്തിലും ഇക്കാര്യങ്ങൾ  പാലിക്കുമെന്നുമുള്ള പരിസ്ഥിതി വനം സഹ മന്ത്രി കീർത്തി വർദ്ധന സിംഗ് നൽകിയ മറുപടി യാഥാർഥ്യം മൂടിവെച്ചു പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

content highlight : harm-for-fishermen-and-environment-sea-sand-mining

Latest News