Health

കാക്കി പഴം എന്ന് കേട്ടിട്ടുണ്ടോ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാലോ.?

ജപ്പാനിൽ വളരെ സുലഭമായി കാണുന്ന ഒരു പഴമാണ് കാക്കിപ്പഴം. തക്കാളിയോട് സാമ്യമുള്ള ഈ പഴത്തിന് രുചി അധികം ഇല്ലായെങ്കിലും ഗുണം ഏറെയാണ് ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുവാൻ ഈ ഒരു പഴത്തിന് സാധിക്കുന്നുണ്ട് എന്നാൽ നമ്മുടെ നാട്ടിൽ അധികം ഈ പഴം ലഭിക്കാറില്ല.. ശരീരത്തിന് നിരവധി ഗുണങ്ങൾ പകരുന്ന ഈ പഴത്തെക്കുറിച്ച് കൂടുതൽ അറിയേണ്ടത് അത്യാവശ്യമാണ്

എന്താണ് കാക്കി പഴം

കാക്കി പഴം അഥവാ പേഴ്സിമൺ ഏഷ്യയിൽ ഉത്ഭവിക്കുന്ന ഒരു പഴമാണ്. ഇത് ജപ്പാന്റെ ദേശിയ പഴമാണ്. കണ്ടാൽ തക്കാളി പോലെ ഇരിക്കുന്ന കാക്കി പഴത്തിന്റെ ഉള്ള് ഭാഗം സപ്പോട്ടയുടെ പോലെയാണുള്ളത്. ഇത് പലയിനങ്ങളുണ്ട്, അവയിൽ ഏറ്റവും സാധാരണമായത് അക്കിബെനോ (Hachiya) ആണ്.

ഗുണങ്ങൾ

കാക്കി പഴത്തിൽ വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ ഈ പഴം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. കാക്കി പഴം ഫൈബർ സമ്പുഷ്ടമായതിനാൽ, ഇത് ദഹനം മെച്ചപ്പെടുത്തുന്നു. പഴുത്ത കാക്കി പഴം നേരിട്ട് കഴിക്കുകയോ സലാഡുകളിൽ ചേർക്കുകയോ, ജാം, ജെല്ലി എന്നിവ നിർമ്മിക്കുകയോ ചെയ്യാം.