കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്ക് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷേ, ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം നേരിൽ കാണുന്നതോടെ എല്ലാ ക്ഷീണവും അകലും.
ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളി മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന
രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണി വരെ മാത്രമേ സന്ദര്‍ശകർക്ക് പാലരുവിയിലേയ്ക്ക് പ്രവേശനമുള്ളൂ. 13 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് 25 രൂപയും 5 – 13 വരെ പ്രായമുള്ള കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. വിശദ വിവരങ്ങള്‍ക്ക് വന സംരക്ഷണ സമിതിയുടെ +91 475 2211200 എന്ന നമ്പറിൽ ബന്ധപ്പെടുക.
STORY HIGHLIGHTS : palaruvi-waterfalls-famous-tourist-spot-in-kollam