ബര്‍ഗര്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും എളുപ്പത്തില്‍ തയ്യാറാക്കി നൽകാൻ പറ്റിയ വെജ് ബര്‍ഗര്‍ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
കാരറ്റും ബീൻസും കോളിഫ്ളവറും വെളുത്തുള്ളിയും ചെറുകഷണങ്ങളാക്കി പാനിൽ വഴറ്റുക. ഇതിലേക്ക് കറിപൗഡറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് വഴറ്റിയ പച്ചക്കറികൾക്കൊപ്പം ചേർക്കണം. ഈ കൂട്ട് ചൂടാറിയിട്ട് കൈകൊണ്ട് പരത്തുക. ഇനി കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കി എടുക്കുക. പരത്തിയ കൂട്ട് കോൺഫ്ളോറിൽ മുക്കിയശേഷം ബ്രഡ് പൊടിയിലും മുക്കി, എണ്ണയിൽ വറുത്തുകോരണം. ബൺ രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്ത് മാറ്റിവെക്കുക. തക്കാളിയും ഉള്ളിയും ലെറ്റ്യൂസും കഷണങ്ങളാക്കുക.
ബേസ് ബണ്ണിനു മുകളിൽ ലെറ്റിയൂസ് വച്ച് അതിനു മുകളിൽ ഫ്രൈ ചെയ്തത് വെച്ച് മുകളിലായി ചീസും ഉള്ളിയും തക്കാളിയും അടുക്കി മറുപകുതി ബൺ മുകളിൽവെക്കണം. ശേഷം കഴിക്കാം.
STORY HIGHLIGHT: veg burger