World

9 മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം സുനിതാ വില്യംസ് ഇന്ന് മടങ്ങും; ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്

സുനിതാ വില്യംസ് ഭൂമിയിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 9 മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം സുനിതാ വില്യംസ് ഇന്ന് മടങ്ങും. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് സുനിതയും സംഘവും ഭൂമിയിലെത്തുക. സഞ്ചാരികൾ അകത്തു കയറിയ ശേഷം ഡ്രാഗൺ പേടകത്തിന്റെ കവാടം 9 മണിയോടെ അടയ്ക്കും. 10.35നാണ് ബഹിരാകാശ നിലയവുമായി പേടകം വേർപ്പെടുക. നാളെ പുലർച്ചെ 2.41ന് ഡ്രാഗൺ ക്യാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കും. ഫ്ലോറിഡയ്ക്ക് അടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകം സുരക്ഷിതമായി ഇറക്കുക.