ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. മാറിയ ജീവിതശൈലികളാണ് കൂടുതല്‍ പേര്‍ക്കും പ്രമേഹ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഭക്ഷണത്തിന് മുമ്പുളള രക്തത്തിലെ പഞ്ചസാരയുടെ അളവും ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പഞ്ചസാരയുടെ അളവും സന്തുലിതമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണക്രമത്തിന് പുറമേ വ്യായാമത്തിലൂടെയും നടത്തത്തിലൂടെയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. സത്യത്തില്‍ നടത്തത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിയുമോ?
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹ രോഗികള്‍ നന്നായി വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടുതല്‍ സമയം നടക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കുറയുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. വേഗത്തില്‍ നടക്കുന്നത് പാന്‍ക്രിയാസ് കോശങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഈ രീതി പഞ്ചസാരയുടെ മെറ്റബോളിസത്തെ വേഗത്തിലാക്കും, ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ ഇത് സഹായിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനെ ഇത് തടയുന്നു. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ നടത്തം പ്രധാനമാണ്.
പ്രമേഹരോഗി എങ്ങനെ നടക്കണം?
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, ദിവസേന 10,000 സ്‌റ്റെപ്പുകള്‍ അല്ലെങ്കില്‍ കുറഞ്ഞത് 30 മിനിറ്റ് നടക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഒറ്റ പ്രാവശ്യമായി 30 മിനിറ്റ് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ദിവസം 10 മിനിറ്റ് വീതം നടക്കുക. ഈ സമയങ്ങളില്‍ ഭക്ഷണക്രമവും നിയന്ത്രിക്കുക, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതിനാല്‍ പ്രമേഹ രോഗികള്‍ രാവിലെയോ വൈകുന്നേരമോ കൂടുതല്‍ സമയം നടക്കാന്‍ ശ്രമിക്കണം. ഈ സമയം ഓരേ വേഗതയില്‍ തുടര്‍ച്ചയായി നടക്കാന്‍ ശ്രദ്ധിക്കണം.
content highlight: Walking diabetis