കൂൾബാറിൽ നിന്നും കിട്ടുന്ന അതെ സ്വാദിൽ ചിക്കു ഷേക്ക് വീട്ടിലുണ്ടാക്കുന്നത് എങ്ങെനെയെന്ന് നോക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത സപ്പോട്ട, രണ്ടായി മുറിച്ച് ഉള്ളിലെ കുരുകളഞ്ഞു തോൽ ഒഴികെ ബാക്കി മൃദുവായ ഭാഗം മാത്രം സ്പൂൺ ഉപയോഗിച്ച് എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്കിടുക. ഇതിലേക്ക് തണുത്ത പാലും, ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് (അണ്ടിപ്പരിപ്പ് വേണമെങ്കിൽ ചേർക്കാം) നന്നായി അടിച്ചു എടുക്കുക. ഒരു ഗ്ലാസ്സിലേക്ക് മാറ്റിയ ശേഷം ഐസ് ക്യൂബ് ചേർക്കാം. വേണമെങ്കിൽ ഐസ്ക്രീം ഉപയോഗിച്ച് അലങ്കരിക്കുകയും ചെയ്യാം.