വിമാനത്താവളത്തില്‍ വെച്ച് മകളുടെയും ഭാര്യയുടെയും ചിത്രം ആരാധകര്‍ പകര്‍ത്താന്‍ ശ്രമിക്കവെ അതില്‍ അസ്വസ്ഥനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം.
ദുബൈയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീട വിജയത്തിന് ശേഷം മാലിദ്വീപില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു സംഭവം. മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ രോഹിത് ശര്‍മ്മ അസന്തുഷ്ടിയോടെയാണ് ആരാധകരോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്. താരത്തിന്റെ പ്രതികരണത്തില്‍ നിന്ന് കുടുംബത്തിന്റെ ഫോട്ടോ എടുക്കുന്നതില്‍ വലിയ താല്‍പ്പര്യമില്ലെന്ന് വ്യക്തമായി. ആരാധകര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രോഹിത് ശര്‍മ്മ അവര്‍ക്ക് നേരെ സ്വരമുയര്‍ത്തുകയും ചെയ്തു.
ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ടീം ഇന്ത്യയെ നയിച്ച രോഹിത്തും സംഘവും ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഭാര്യ റിതികയ്ക്കും മകള്‍ സമൈറയ്ക്കുമൊപ്പം ഹ്രസ്വ അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പറക്കുകയായിരുന്നു.
content highlight: Rohith Sharma