ഗാസയിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രയേൽ വിവരം അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രായേൽ ഭരണകൂടം ഗാസയിലെ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തോടും വൈറ്റ് ഹൗസിനോടും കൂടിയാലോചിച്ചുവെന്നാണ് വിവരം.
ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ നൂറോളം പേർ കൊല്ലപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നാണ് വിവരം.
STORY HIGHLIGHT: israel informed the trump administration