അറസ്റ്റു വാറണ്ട് മടക്കുന്നതിന് യുവതിയിൽനിന്ന് കൈക്കൂലി വാങ്ങിയ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പിടിയിൽ. വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് ജോസിനെയാണ് വിജിലൻസ് അറസ്റ്റുചെയ്തത്. ഇയാളുടെ സുഹൃത്തായ റഷീദ് എന്ന ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിൾപേ വഴിയാണ് പണം അയച്ചുനൽകിയത്.
ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയിൽനിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സമാനമായി മുൻപും ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന് വിജിലൻസ് സംഘം അന്വേഷിക്കും. സുഹൃത്ത് റഷീദിനേയും വിജിലൻസ് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
STORY HIGHLIGHT: grade si arrested