India

ജോലിക്കായി ഭൂമി കോഴ; ലാലു പ്രസാദിനും കുടുംബത്തിനും സമൻസ് അയച്ച് ഇഡി – ed summons lalu prasad land case

ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവ് ഹാജരാകേണ്ടത്

ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽനിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർ.ജെ.ഡി. നേതാവായ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവരെ ചോദ്യം ചെയ്യാനായി സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റാബ്റി ദേവി, തേജ് പ്രതാപ് യാദവ് എന്നിവർ ഇന്ന് ഹാജരാകുമെന്നാണ് വിവരം. ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവ് ഹാജരാകേണ്ടത്.

2004നും 2009നുമിടയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെയാണ് കേസിനാധാരമായ സംഭവം. റെയിൽവേയിൽ ജോലി നൽകാമെന്നുപറഞ്ഞ് തന്റെ കുടുംബത്തിന്റെ പേരിലേക്ക് ഭൂമി എഴുതിവാങ്ങിയെന്നാണ് ആരോപണം.

2023 ൽ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്റെ ഡൽഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

STORY HIGHLIGHT:” ed summons lalu prasad land case