നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറേ പ്രാധാന്യം നല്കി പുതുമയാർന്ന ശൈലിയിൽ അവതരിപ്പിക്കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുന്ന ഈ വേളയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ്’. അഡൽറ്റ് കോമഡി സ്വഭാവത്തിലൊരുക്കിയിക്കുന്ന ചിത്രം മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.
വൈഭവ്,സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സത്യ തിലകം നിർവഹിക്കുന്നു. ദേശീ തലത്തിൽ ശ്രദ്ധേയ യൂട്യൂബർ നിഹാരിക എൻ.എം ഉം ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെയാവതിപ്പിക്കുന്നുണ്ട്.
ഒരു യാഥാസ്ഥിതിക കുടുംബത്തിലെ കാരണവർ മരണമടയുകയും ബന്ധുമിത്രാദികൾ സന്ദർശിക്കാനെത്തുമ്പോൾ മൃതദേഹം പ്രദർശിപ്പിക്കാൻ അനുവദിക്കാനാകാത്ത താരത്തിലൊരു നാണക്കേടുണ്ടാക്കുന്ന സത്യം അവർ തിരിച്ചറിയുകയും, പിന്നീടുണ്ടാകുന്ന അങ്കലാപ്പും തമാശകളുമാണ് ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം.
സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽ കാർത്തികേയൻ എസ്, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവർ ചേർന്നാണ് പെരുസ് നിർമ്മിക്കുന്നത്. അരുൺരാജ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് അരുൺ ഭാരതി, ബാലാജി ജയരാമൻ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്. സൂര്യ കുമാരഗുരു എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രേഷകപ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. വിതരണം ഐ എം പി ഫിലിംസ്, പി ആർ ഒ- എ എസ് ദിനേശ്.
content highlight: Peroos movie