കുറ്റ്യാടി ചുരത്തില്‍ കാട്ടാനയിറങ്ങി. കാട്ടാനയുടെ മുന്നില്‍നിന്ന് കാര്‍ യാത്രക്കാരായ വയനാട് സ്വദേശികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വയനാട് ജില്ലയില്‍ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിന് നേരെ പാഞ്ഞ് അടുത്തത്.
വാളാട് പുത്തൂര്‍ വള്ളിയില്‍ വീട്ടില്‍ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ.
STORY HIGHLIGHT: kuttiyadi elephant attack