അല്പം വ്യത്യസ്തമായി ഒരു മുന്തിരി ജ്യൂസ് തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുന്തിരി അല്പം ചെറു ചൂടുവെള്ളത്തില്‍ ഉപ്പു ചേര്‍ത്തതിന് ശേഷം കുറച്ചു നേരം ഇട്ടുവെച്ച് വൃത്തിയാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം വെച്ച് അത് തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയും പറഞ്ഞിരിക്കുന്ന അളവില്‍ ഉള്ള പഞ്ചസാരവും ചേര്‍ത്തു തിളപ്പുക. മുന്തിരി ചെറുതായി പൊട്ടി തുടങ്ങുമ്പോള്‍ തീയണച്ചു അടപ്പ് വച്ച് മൂടി രണ്ടു മണിക്കൂര്‍ വയ്ക്കുക. പിന്നീട് നല്ല വൃത്തിയുള്ള ഒരു നേരിയ തുണിയില്‍ കൂടി അരിച്ചെടുത്ത് തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്.