Automobile

ഷൈന്‍ 100 പുതിയ പതിപ്പ് പുറത്തിറക്കി ഹോണ്ട; 68,767 രൂപ വില | Honda Shine

പഴയതിനെ അപേക്ഷിച്ച് പുതിയ പതിപ്പില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ, ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോട്ടോര്‍സൈക്കിളായ ഷൈന്‍ 100 ന്റെ 2025 പതിപ്പ് പുറത്തിറക്കി. ഹോണ്ട ഷൈനിന്റെ പുതിയ പതിപ്പിന് 68,767 രൂപയാണ് വില. ഇത് നിലവിലുള്ള മോഡലിനേക്കാള്‍ അല്പം കൂടുതലാണ്.

OBD2B ഫീച്ചറോട് കൂടിയാണ് പുതിയ ഷൈന്‍ വരുന്നത്. പഴയതിനെ അപേക്ഷിച്ച് പുതിയ പതിപ്പില്‍ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല. 7.61 ബിഎച്ച്പിയും 8.05എന്‍എമ്മും പുറപ്പെടുവിക്കുന്ന 100cc, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ് മോട്ടോറുള്ള ട്യൂബുലാര്‍ ഫ്രെയിം ഇതിനുണ്ട്. എന്‍ജിനെ നാല്-സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കിചേര്‍ത്താണ് വിപണിയില്‍ എത്തിക്കുന്നത്.

ബള്‍ബ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള ഹാലജന്‍ ഹെഡ്ലാമ്പ്, ട്വിന്‍-പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ്-സ്റ്റാന്‍ഡ് സെന്‍സര്‍, കമ്പൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഒറ്റ വേരിയന്റില്‍ ഇറങ്ങുന്ന മോഡല്‍ അഞ്ചു നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എല്ലാ ഷോറൂമുകളിലും ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ ഡെലിവറി പ്രതീക്ഷിക്കുന്നു.

content highlight: Honda Shine