ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു ‘സംശയം’. വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ‘സംശയം’ ചിത്രത്തിന്റെ പ്രമോയില്‍ ഒപ്പം ചേര്‍ന്ന് ഫഹദ് ഫാസിലും. പരസ്പരം വിശ്വാസമില്ലാതെ, സംശയകണ്ണുകളോടെ നോക്കുന്ന ഫഹദും വിനയ്‌യുമാണ് പ്രമോയിലുള്ളത്. മുഴുനീള ഫാമിലി എൻ്റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സംഭാഷണങ്ങളും പ്രമോയുടെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. നാളെയല്ലേ എന്ന് ഫഹദ് ചോദിക്കുന്നുമുണ്ട്. കോമഡി ജേഴ്‍ണറില്‍ ഒരുങ്ങുന്ന സിനിമ പൊട്ടിച്ചിരിക്കളും, ട്വിസ്റ്റുകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ്. ‘ആട്ടം’ സിനിമയ്ക്ക് ശേഷം വിനയ് ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രമാണ് സംശയം. കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലു മൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
View this post on Instagram
ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും, വിജയവും നേടിയ ആർക്കറിയാം എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി. ചിത്രത്തിന്റെ സസ്പെൻസുകൾ എന്താണന്ന് കാത്തിരിക്കാം. 1985 സ്റ്റുഡിയോസിൻ്റെ ബാനറിൽ സുരാജ്.പി.എസ്, ഡിക്സൻ പൊടുത്താമ്പ്,ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിൻ്റെ മാജിക്കൽ സംഗീതമാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു ആകർഷകകേന്ദ്രം.
STORY HIGHLIGHT: fahad faasil vinay fort samshayam promo