മഹാത്മാഗാന്ധിയുടെ പുണ്യപാദ സ്പര്‍ശമേറ്റ തിരുവനന്തപുരം പുളിമൂട് -അംബുജ വിലാസം റോഡിലെ ഗാന്ധിസ്മൃതി മണ്ഡപവും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ പ്രസിഡന്റ് വി.സി. കബീര്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്യസമര സേനാനി, ഹരിജന്‍ നവോത്ദാന പ്രവര്‍ത്തകന്‍,ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന
പ്രമുഖ ഗാന്ധിയന്‍ ജുബ്ബാ രാമകൃഷ്ണപിള്ളയുടെ പുളിമൂട്ടിലെ തയ്യല്‍ പരിശീലന കേന്ദ്രം 1931 ജനുവരി 15ന് ഗാന്ധിജി സന്ദര്‍ശിച്ചിരുന്നതിന്റെ സ്മരണാര്‍ത്ഥമാണ് ഈ സ്ഥലത്ത് 2000 ജനുവരി 17 ന് സ്മൃതി മണ്ഡപവും ഗാന്ധി പ്രതിമയും സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് അവിടെ സ്ഥലം മുഴുവന്‍ കാടുപിടിച്ച് മാലിന്യം നിറഞ്ഞ് സാമൂഹ്യ വിരുദ്ധന്മാരുടെ താവളമായി മാറിയിരിക്കുന്നു.
പരിപാവനമായ ഗാന്ധി സ്മൃതി മണ്ഡപം സര്‍ക്കാര്‍ ഏറ്റെടുത്ത് പരിസരം മലിനപ്പെടുക്കുന്നത് തടയുന്നതിനും പൊതുജനങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്തന്‍ കഴിയുന്ന വിധം നവീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഗന്ധിയന്‍ സംഘടനകള്‍ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.സി.കബീര്‍ മാസ്റ്റര്‍.
കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ നേതാവ് വഞ്ചിയൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ ടി.ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ മാസ്റ്റര്‍, കമ്പറ നാരായണന്‍, മുന്‍ എം.എല്‍ എ വട്ടിയൂര്‍ക്കാവ് രവി, പരശുവയ്ക്കല്‍ രാധാകൃഷ്ണന്‍, ആര്‍.ഹരികുമാര്‍,ബി.സുഭാഷ്, ഗാന്ധിസ്മാരക നിധി ഡയറക്ടര്‍ വി.കെ. മോഹനന്‍, ജി.രവീന്ദ്രന്‍ നായര്‍, വി.ഹരികുമാര്‍,
കെ.ഗോപാലകൃഷ്ണന്‍ നായര്‍, വി.വിജയകുമാര്‍ ജുബ്ബാരാമകൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഡയറക്ടര്‍ റജികുമാര്‍ മണ്ണാര്‍ക്കാട്, പുളിമൂട് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗാന്ധിയന്‍ സംഘടന ഭാരവാഹികളായ അമൃത കൗര്‍, ജ്യോതിഷ് കുമാര്‍,കൈത റത്തല ഗോപി, കെ.പരമേശ്വരന്‍ നായര്‍, മാത്യൂവിന്‍സെന്റ്, വി.സത്യരാജ്,ജയന്‍, അഡ്വ.അഹമ്മദ് കബീര്‍,മൊയ്തീന്‍ ഹാജി, പട്ടം സുധീര്‍, കെ.ബാലകൃഷ്ണന്‍ നായര്‍, സാദിക്,ജി.ശശികുമാര്‍, കെ. മനോമോഹന്‍, രാജേന്ദ്രന്‍, ജയചന്ദ്രന്‍, പട്ടം തുളസി തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Government should take over Gandhi statue and land: Kerala Pradesh Gandhi Darshan