റോഡരികിൽനിന്ന് കളഞ്ഞു കിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ കേസിൽ ബിജെപി വനിതാ ബ്ലോക്ക് പഞ്ചായത്തംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം തിരുവൻവണ്ടൂർ വനവാതുക്കര തോണ്ടറപ്പടിയിൽ വലിയ കോവിലാൽ വീട്ടിൽ സുജന്യ ഗോപി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസസിൽ സലിഷ് മോൻ എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ വാഴാർമംഗലം കണ്ടത്തിൽ കുഴിയിൽ വിനോദ് എബ്രഹാമിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കാര്‍ഡിനു പിന്നില്‍ എഴുതിവെച്ച പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിച്ചത്. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപയാണ് തട്ടിയത്.
തുക പിൻവലിച്ചതായി കാട്ടി ബാങ്കിൻ്റെ മെസേജുകൾ വിനോദിന് ഫോണിൽ ലഭിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
STORY HIGHLIGHT: block panchayat member arrested for stealing money